ന്യൂഡൽഹി: കോടതിമുറിയിൽ ജഡ്ജി, അഭിഭാഷകർ, പത്രപ്രവർത്തകർ എന്നിവരെല്ലാം മാന്യമായി വസ്ത്രം ധരിക്കണമെന്ന മുൻ നിലപാടിൽ ഉറച്ച് ബോംബെ ൈഹകോടതി മുൻ ചീഫ് ജസ്റ്റീസ് ഡോ. മഞ്ജുള ചെല്ലൂർ. മാധ്യമപ്രവർത്തക ജീൻസ് ധരിച്ച് കോടതിമുറിയിലെത്തിയതിനെ ചോദ്യം ചെയ്തത് നേരത്തെ വിവാദമായിരുന്നു. സർവിസിൽനിന്ന് രണ്ടാഴ്ചമുമ്പ് വിരമിച്ച അവർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നിലപാട് ആവർത്തിച്ചത്.
വാർത്ത ശേഖരിക്കാൻ ദേശീയ പത്രത്തിെൻറ ലേഖിക ജീൻസും ടീ ഷർട്ടും ധരിച്ച് കോടതിയിലെത്തിയതിൽ ജസ്റ്റിസ് ചെല്ലൂർ, ജസ്റ്റിസ് ജി.എസ്. കുൽക്കർണി എന്നിവർ നീരസം പ്രകടിപ്പിച്ചിരുന്നു. ജീൻസും ടീ ഷർട്ടും ബോംബെ സ്റ്റൈൽ ആണെന്ന് പറഞ്ഞിെട്ടാന്നും ഫലമുണ്ടായില്ല. മാധ്യമപ്രവർത്തകർക്ക് വസ്ത്രധാരണ രീതിയില്ലേ എന്നും കോടതി ആരാഞ്ഞു. കോടതി നീതിയുടെ ശ്രീകോവിലാണെന്നും അവിടെ അന്തസ്സ് സൂക്ഷിക്കണമെന്നും ജസ്റ്റിസ് ചെല്ലൂർ പറഞ്ഞു.
രാവിലെ നടക്കാൻ പോകുന്ന ഷോർട്സിട്ട് കോളജിൽ പോകാൻ പറ്റില്ല. കോടതിയിൽ കാല് കയറ്റിവെച്ച് ഇരിക്കാൻ പറ്റില്ല. ഇത് നീതിയുടെ ശ്രീകോവിലാണ് . മിതമായ നിറമുള്ള വസ്ത്രമാണ് ഇവിടെ ധരിക്കേണ്ടത്. കണ്ണഞ്ചിപ്പിക്കുന്നത് കോടതിയിൽ വേണ്ട. താൻ കൊൽക്കത്ത ൈഹകോടതി ചീഫ് ജസ്റ്റിസായിരിക്കുേമ്പാൾ ജീവനക്കാരുടെ വസ്ത്രധാരണം മാന്യമായിരിക്കണമെന്ന് നിഷ്കർഷിച്ചിരുന്നതായും ജ. ചെല്ലൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.