ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിൽ പങ്കെടുക്കില്ല; കോൺഗ്രസിന്‍റെ ക്ഷണം നിരസിച്ച് ജെ.ഡി.യു

ന്യൂഡൽഹി: ജനുവരി 30 ന് ശ്രീനഗറിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ജനതാദൾ യുനൈറ്റഡ്. നാഗാലാൻഡിലെ തെരഞ്ഞെടുപ്പ് പ്രചരണം കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന വിശദീകരണവുമായി പാർട്ടി രംഗത്തെത്തി.

നാഗാലാൻഡിലെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ഭാരത് ജോഡോ യാത്രയുടെ സമാപനവും ഒരേ ദിവസമായതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ ജനതാദൾ യുനൈറ്റഡ് ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജൻ സിങ് പറഞ്ഞു.

രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ തകർച്ചയിലാണ്. ചരിത്രത്തിന്‍റെ ഭാഗമാകാനിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും രഞ്ജൻ സിങ് സിങ് പറഞ്ഞു. എന്നാൽ അതേ ദിവസം നാഗാലാൻഡിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കേണ്ടതിനാൽ അതിന് സാധിക്കില്ലെന്നും കത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - JDU declines Congress' invite to attend concluding event of Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.