ബംഗളൂരു: കർണാടകയിൽ സഖ്യസർക്കാറിൽ കോൺഗ്രസിന് പിന്നാലെ ജെ.ഡി.എസിലും പ്രതിസന്ധി . ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്തമേറ്റെടു ത്ത് ഹുൻസൂർ എം.എൽ.എയായ എച്ച്. വിശ്വനാഥ് ജെ.ഡി.എസ് സംസ്ഥാന പ്രസിഡൻറ് സ്ഥാനം രാജിവെ ച്ചു. കോൺഗ്രസുമായുള്ള സഖ്യത്തിലെ അതൃപ്തി തുറന്നുപറഞ്ഞും സഖ്യസർക്കാറിനെയും സിദ്ധരാമയ്യയെയും രൂക്ഷമായി വിമർശിച്ചുമുള്ള രാജിക്കത്ത്, ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്ക് കൈമാറി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ വിശ്വനാഥ് രാജി സന്നദ്ധനായിരുന്നുവെങ്കിലും ദേവഗൗഡ സ്ഥാനത്ത് തുടരാൻ നിർദേശിക്കുകയായിരുന്നു. നേരത്തേ കോൺഗ്രസിലായിരുന്ന വിശ്വനാഥ് പിന്നീട് ജെ.ഡി.എസിലെത്തുകയായിരുന്നു. മന്ത്രി സ്ഥാനം ഉൾപ്പെടെ നൽകി അനുനയിപ്പിക്കാൻ ദേവഗൗഡ ഉൾപ്പെടെയുള്ളവർ നീക്കം നടത്തിയെങ്കിലും രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. സഖ്യസർക്കാറിനെ അസ്ഥിരപ്പെടുത്താൻ കോണ്ഗ്രസ് ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യയുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും വിശ്വനാഥ് ആരോപിച്ചു.
ഏഴ് സീറ്റിൽ മത്സരിച്ച ജെ.ഡി.എസ് ഹാസനിൽ മാത്രമാണ് വിജയിച്ചത്. മാണ്ഡ്യയിൽ നിഖിൽ ഗൗഡയും തുമകൂരുവിൽ എച്ച്.ഡി. ദേവഗൗഡയും പരാജയപ്പെട്ടത് ജെ.ഡി.എസിന് കനത്ത തിരിച്ചടിയായിരുന്നു. ഒാൾഡ് മൈസൂരുവിലെ പ്രമുഖ വൊക്കലിഗ നേതാക്കളിലൊരാളാണ് വിശ്വനാഥ്. സഖ്യസർക്കാറിലെ ഏകോപന സമിതിയെ അധ്യക്ഷനായ സിദ്ധരാമയ്യ നിർജീവമാക്കിയെന്നും ഒരുവർഷമായിട്ടും പൊതുമിനിമം പരിപാടി തയാറാക്കിയിട്ടില്ലെന്നും വിശ്വനാഥ് രാജിക്കത്തിൽ ആരോപിച്ചു. പേരിൽ മാത്രമാണ് കോൺഗ്രസുമായി സഖ്യമുള്ളത്. ഇരു പാർട്ടികളുടെയും താൽപര്യമനുസരിച്ച് സമിതി പ്രവർത്തിക്കുന്നില്ല. സമിതിയിൽ സിദ്ധരാമയ്യയുടെ മേധാവിത്വമാണ്. സമിതിയിൽ ഇരു പാർട്ടികളുടെയും സംസ്ഥാന പ്രസിഡൻറുമാർക്ക് സ്ഥാനമില്ല. ദിനേശ് ഗുണ്ടുറാവുവിെൻറയോ തെൻറയോ അഭിപ്രായങ്ങൾക്ക് ഏകോപന സമിതിയിൽ സ്ഥാനമില്ല.
സിദ്ധരാമയ്യയുടെ കളിപ്പാട്ടമായി ഏകോപന സമിതി മാറി. മൈസൂരു-കുടക് ലോക്സഭ മണ്ഡലം േദവഗൗഡക്കായി ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വിട്ടുനൽകിയില്ല. തുമകൂരുവിൽ ദേവഗൗഡ തോൽവി ഏറ്റുവാങ്ങിയത് പ്രവർത്തകരെയും തന്നെയും േവദനിപ്പിച്ചു. പ്രാദേശിക ജെ.ഡി.എസ് നേതാക്കൾ ഉത്തരവാദിത്തമില്ലാതെ നടത്തിയ പ്രസ്താവനകൾ മാണ്ഡ്യയിൽ നിഖിലിെൻറ പരാജയത്തിനും കാരണമായി. കാർഷിക വായ്പ എഴുതിത്തള്ളൽ പദ്ധതിയൊഴിച്ച് ഒരു വകുപ്പും നല്ലരീതിയിൽ പ്രവർത്തിച്ചിട്ടില്ല. ജെ.ഡി.എസ് മന്ത്രിമാർക്കും ഏകോപനമില്ലെന്നും വിശ്വനാഥ് ആരോപിച്ചു. ജെ.ഡി.എസിൽ ദേവഗൗഡയും കുമാരസ്വാമിയും ചേർന്ന് താനറിയാതെ തീരുമാനങ്ങളെടുക്കുന്നതിലും വിശ്വനാഥിന് അതൃപ്തിയുണ്ട്. ഒാൾഡ് മൈസൂരുവിൽനിന്നുള്ള സിദ്ധരാമയ്യക്കെതിരെ എച്ച്. വിശ്വനാഥ് നേരത്തേയും വിമർശനം ഉന്നയിച്ചിരുന്നു.
ഒാൾഡ് മൈസൂരു മേഖലയിൽ ജെ.ഡി.എസിെൻറ മന്ത്രി എസ്.ആർ. മഹേഷിന് പാർട്ടി കൂടുതൽ പ്രാധാന്യം നൽകുന്നതിൽ ഇതേ മേഖലയിൽനിന്നുള്ള ജെ.ഡി.എസിെൻറ മന്ത്രി ജി.ടി. ദേവഗൗഡക്കും എച്ച്. വിശ്വനാഥിനും അതൃപ്തിയുണ്ട്. ജി.ടി. ദേവഗൗഡയും വിശ്വനാഥും ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.