Posted On
date_range Updated On
date_range കർണാടക മുൻ മന്ത്രി കെ. അമർനാഥ് ഷെട്ടി അന്തരിച്ചു
ബംഗളൂരു: ജെ.ഡി(എസ്) നേതാവും കർണാടക മുൻ മന്ത്രിയുമായ കെ. അമർനാഥ് ഷെട്ടി( 80) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മംഗളൂരുവ ിലായിരുന്നു അന്ത്യം.
അൽവാസ് എജ്യുക്കേഷൻ ഫൗണ്ടേഷൻ(എ.ഇ.എഫ്) ട്രസ്റ്റിയായ ഷെട്ടി 1965ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. തുടർന്ന് കർക്കല താലൂക്കിലെ പാലഡ്ക പഞ്ചായത്ത് പ്രസിഡൻറായി.
1983ൽ മൂഡ്ബിദ്രി നിയോജകമണ്ഡലത്തിൽ നിന്ന് എം.എൽ.എയായി. തുടർന്ന് 1987ലും 1994ലും ഇതേ മണ്ഡലത്തിൽ നിന്നു തന്നെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കർണാടക സർക്കാരിൽ ടൂറിസം മന്ത്രിയായും തൊഴിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.