രാജ്യസഭ ഉപാധ്യക്ഷൻ: എൻ.ഡി.എ സ്ഥാനാർഥി ഹരിവംശ്​ നാമനിർദേശപത്രിക സമർപ്പിച്ചു


ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷൻ സ്ഥാനത്തേക്ക്​ എൻ‌.ഡി‌.എ സ്ഥാനാർഥിയായി എം‌.പി ഹരിവംശ്​ വീണ്ടും നാമനിർദേശ പത്രിക സമർപ്പിച്ചു. 

സെപ്​തംബർ 14 മുതൽ ആരംഭിക്കുന്ന പാർലമെൻറി​െൻറ മൺസൂൺ സമ്മേളനത്തിൽ ഉപാധ്യക്ഷൻ പദവിയിലേക്കുള്ള ​െതരഞ്ഞെടുപ്പ്​ നടക്കും. സമ്മേളനത്തി​െൻറ ആദ്യ ദിനം തന്നെ ​െതരഞ്ഞെടുപ്പ്​ അജണ്ടയിൽ ഉൾപ്പെടുത്തുമെന്നാണ്​ റിപ്പോർട്ട്. ഒക്ടോബർ ഒന്നിനാണ്​ മൺസൂൺ സമ്മേളനം സമാപിക്കുക.

രാജ്യസഭ സെക്രട്ടേറിയറ്റി​െൻറ വിജ്ഞാപന പ്രകാരം സെപ്തംബർ ഏഴു മുതൽ നാമനിർദ്ദേശം സമർപ്പിക്കൽ പ്രക്രിയ ആരംഭിച്ചു. സെപ്തംബർ 11 ആണ്​ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

ഭരണകക്ഷിയായ എൻ‌.ഡി.‌എ സഖ്യം ഡെപ്യൂട്ടി ചെയർമാനായി രണ്ടാമതും ഹരിവംശിനെ ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നതിനാൽ യു.പി.എയും ഇത്തവണ സംയുക്ത സസ്ഥാനാർഥി​യെയാണ്​ നിർത്താൻ തീരുമാനിച്ചിട്ടുള്ളത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.