ഹൈദരാബാദ്: കുൈവത്തിലെ ചെലവു കുറഞ്ഞ വിമാന സർവിസായ ജസീറ എയർവേസ് ഇന്ത്യയിൽനിന്ന് പ്രവർത്തനം തുടങ്ങി. കുവൈത്തിൽനിന്ന് ഹൈദരാബാദിലേക്ക് ദിവസേനയുള്ള സർവിസാണ് തുടങ്ങിയത്. 2018 ജനുവരി പകുതിയോടെ കൊച്ചി, മുംബൈ, അഹ്മദാബാദ് എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലേക്ക് സർവിസ് തുടങ്ങുമെന്ന് ജസീറ എയർവേസ് ചീഫ് എക്സിക്യുട്ടീവ് ഒാഫിസർ രോഹിത് രാമചന്ദ്രൻ പറഞ്ഞു. യാത്രക്കാർ കൂടുതലായതിനാൽ ഇന്ത്യയിൽനിന്ന് ഗൾഫിലേക്കുള്ള വിമാന സീറ്റുകൾ വർധിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ കൂടുതൽ സ്ഥലങ്ങളിൽനിന്ന് സർവിസ് തുടങ്ങണമെന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം 12,000 സീറ്റുകൾ മാത്രമാണ് അനുവദിച്ചതെന്ന് രാമചന്ദ്രൻ പറഞ്ഞു. നിലവിൽ കമ്പനിക്ക് എട്ടു വിമാനങ്ങളുണ്ട്. 2020ഒാടെ കമ്പനിയുടെ വിമാനങ്ങൾ 15 ആകും. 2014ൽ പ്രവർത്തനം തുടങ്ങിയ ജസീറ ഗൾഫിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.