ജയലളിതയുടെ ചികിത്സച്ചെലവ് 5.5 കോടി

 

ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി ശശികലയെ ചുറ്റിപ്പറ്റി അഭ്യൂഹം നിലനില്‍ക്കെ അപ്പോളോ ആശുപത്രിയില്‍ ചികിത്സക്ക് നേതൃത്വം നല്‍കിയ വിദേശ വിദഗ്ധന്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ നാടകീയമായി വാര്‍ത്തസമ്മേളനം നടത്തി. ജയലളിതയുടെ ചികിത്സക്ക് 5.5 കോടി രൂപ ചെലവായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയില്ല. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ല. കാലുകള്‍ മുറിച്ചുനീക്കിയെന്നത് സത്യമല്ല. ഹൃദയസ്തംഭനമാണ് മരണത്തിന് കാരണം. അത്യാഹിത വിഭാഗത്തില്‍ നേരിട്ടത്തെി ഗവര്‍ണ്ണര്‍ സി. വിദ്യാസാഗര്‍ റാവു ജയലളിതയെ കണ്ടിരുന്നു. ഗവര്‍ണറെ അവര്‍ കൈവിശി അഭിവാദ്യം ചെയ്തിരുന്നു.  

സെപ്റ്റിസീമിയ, അനിയന്ത്രിതമായ പ്രമേഹം, മൂത്രാശയ അണുബാധ, രക്തസമ്മര്‍ദം, നിര്‍ജലീകരണം എന്നിവയാണ് ആദ്യഘട്ടത്തിലുണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികയില്‍ തങ്ങളുടെ സഹായത്താലാണ്  കൈവിരല്‍ പതിച്ചത്. വെന്‍റിലേറ്ററില്‍ ആംഗ്യഭാഷയിലാണ് ആശയവിനിമയം നടത്തിയിരുന്നത്. ടി.വി കാണാന്‍ ആഗ്രഹിച്ചിരുന്നു. ലണ്ടനിലേക്ക് കൊണ്ടുപോകാന്‍ ആലോചിച്ചിരുന്നെങ്കിലും യാത്ര അപകടകരമാകുമെന്ന് തോന്നിയതിനാല്‍ ഉപേക്ഷിച്ചു. ചികിത്സക്കുശേഷം നടക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, ഡിസംബര്‍ നാലിന് വൈകുന്നേരം ഹൃദയസ്തംഭനമുണ്ടായി. തുടര്‍ച്ചയായ ഹൃദയാഘാതത്തത്തെുടര്‍ന്ന് അഞ്ചിന് രാത്രി 11.30നാണ് മരിച്ചത്. ചികിത്സ വിവരം  ദിവസവും ശശികലയോടും മുതിര്‍ന്ന മന്ത്രിമാരോടും പങ്കുവെച്ചിരുന്നു. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത് അപഹാസ്യമാണ്. അല്‍പം മുമ്പുതന്നെ ജയലളിതക്ക് ചികിത്സ തേടാമായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സക്ക് പണം ലഭിച്ചോ എന്ന ചോദ്യത്തോട് ഡോക്ടര്‍മാര്‍ പ്രതികരിച്ചില്ല. 

ലണ്ടനിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ബെലെ, മദ്രാസ് മെഡിക്കല്‍ കോളജിലെ പി. ബാലാജി, അപ്പോളോ ആശുപത്രിയിലെ ഡോ. ബാബു അബ്രഹാം, മൃതദേഹം എംബാം ചെയ്ത മദ്രാസ് മെഡിക്കല്‍ കോളജിലെ  ഡോ. ശുഭശ്രീ എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്. ലോകപ്രശസ്ത അണുരോഗ ചികിത്സ വിദഗ്ധനായ ഡോ. ബെലെ ദിവസങ്ങളോളം അപ്പോളോയില്‍ തങ്ങി ജയലളിതയെ ചികിത്സിച്ചിരുന്നു. വാര്‍ത്തസമ്മേളനത്തിന്‍െറ സംഘാടകര്‍ സംസ്ഥാന സര്‍ക്കാറായിരുന്നെങ്കിലും സര്‍ക്കാര്‍ പ്രതിനിധികള്‍ വേദിയിലുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനുമുമ്പ് ശശികലക്കെതിരായ ആരോപണങ്ങള്‍ക്ക് ഡോക്ടര്‍മാരെ അണിനിരത്തി മറുപടി നല്‍കുകയായിരുന്നു വാര്‍ത്തസമ്മേളനത്തിന്‍െറ ലക്ഷ്യം. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികളില്‍ മദ്രാസ് ഹൈകോടതിയില്‍ കേസുണ്ട്. ഫെബ്രുവരി ഒമ്പതിന് കേസ് പരിഗണിക്കും. 

    

Tags:    
News Summary - Jayalalithaa death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.