ജയലളിതയുടെ സ്വത്തുക്കള്‍  കണ്ടുകെട്ടണമെന്ന് ഹരജി

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്തരിച്ച ജെ. ജയലളിതയുടെ സ്വത്തുക്കള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചില്‍ പൊതുതാല്‍പര്യ ഹര്‍ജി. തമിഴ്നാട് സെന്‍റര്‍ ഫോര്‍ പബ്ളിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനയാണ് ഹരജി നല്‍കിയത്. പൊതു സ്വത്താക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. 

കണ്ടത്തെുന്ന സ്വത്തുക്കളുടെ മേല്‍നോട്ടത്തിന് വിരമിച്ച ഹൈകോടതി ജഡ്ജിയെ നിയമിക്കണം. മക്കളോ കുടുംബമോ ഇല്ലാത്ത താന്‍  ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവെന്നാണ് പ്രസംഗങ്ങളില്‍ ജയലളിത സ്വയം വിശേഷിപ്പിച്ചിരുന്നതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ജയയുടെ സ്വത്തുക്കളില്‍നിന്നുള്ള വരുമാനം ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ് എ. സെല്‍വം, ജസ്റ്റിസ് പി. കലൈയരസന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. 
ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഒരുകൂട്ടം ഹരജികള്‍ മദ്രാസ് ഹൈകോടതിയുടെ പരിഗണനയിലുണ്ട്. 

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.