ശശികലക്കെതിരായ ഹരജി ഉടന്‍ പരിഗണിക്കാന്‍ ഹൈകോടതി

ചെന്നൈ: അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജനെ തെരഞ്ഞെടുക്കുന്നതിനെതിരെ വിമത എം.പി ശശികല പുഷ്പ നല്‍കിയ ഹരജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാന്‍ മദ്രാസ് ഹൈകോടതി തീരുമാനം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവി വഹിക്കാന്‍ ശശികല നടരാജന് നിയമപരമായും ധാര്‍മികമായും അവകാശമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. തുടര്‍ച്ചയായി അഞ്ചു വര്‍ഷം പ്രാഥമിക അംഗത്വമില്ലാത്തയാള്‍ക്ക് ജനറല്‍ സെക്രട്ടറി പദവി വഹിക്കാനാകില്ല. നിരവധി അഴിമതിക്കേസുകളിലെ പ്രതിയായ ശശികല നടരാജന്‍ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്‍െറ നേതൃത്വം വഹിക്കുന്നത് തടയണം, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിലെ രണ്ടാം പ്രതിയാണ് ശശികല തുടങ്ങിയവയും ഹരജിയിലുണ്ട്.

ശശികലയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത വിവരം വാദി ഭാഗം കോടതിയെ ധരിപ്പിച്ചതോടെയാണ് ഉടന്‍ പരിഗണിക്കുമെന്ന് പ്രഥമ ബെഞ്ചിന്‍െറ പ്രതികരണം വന്നത്. അതിനിടെ, ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര്‍ തിലകനെ കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്ത മൈലാപ്പൂര്‍ പൊലീസ് വ്യാഴാഴ്ച രാവിലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

ഭര്‍ത്താവിനെ കാണാനില്ളെന്ന് ചൂണ്ടിക്കാട്ടി ശശികല പുഷ്പ വ്യാഴാഴ്ച മദ്രാസ് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. എന്നാല്‍, ഇയാളെ പൊലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതോടെ ജസ്റ്റിസുമാരായ എസ്. വൈദ്യനാഥന്‍, വി. പാര്‍ഥിപന്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് അവസാനിപ്പിച്ചു.

 

Tags:    
News Summary - jayalalitha plea madras highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.