നവജാത ശിശുവിന് പേര് ജയലളിത

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഓര്‍മക്കായി നവജാത ശിശുവിന് ‘ജയലളിത’ എന്ന് പേരിട്ട് തോഴി ശശികല.
തേനി ജില്ലയിലെ താമസക്കാരനും ഓട്ടോ ഡ്രൈവറുമായ സെന്തില്‍കുമാറിന്‍െറയും ഗായത്രിയുടെയും മകള്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചതെന്ന് അണ്ണാ ഡി.എം.കെ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
അവസാന കാലത്ത് ജയലളിത താമസിച്ച പോയസ് ഗാര്‍ഡനില്‍വെച്ചാണ് കുഞ്ഞിന്‍െറ പേരിടല്‍ ശശികല നടത്തിയത്. ഈ മാസം അഞ്ചിനാണ് മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചത്.
Tags:    
News Summary - jayalalitha names

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.