ന്യൂഡൽഹി: അമിത് ഷായുടെ മകൻ ജയ് അമിത്ഭായ് ഷാ ഒരുവർഷംകൊണ്ട് 16,000 ഇരട്ടി വിറ്റുവരവുണ്ടാക്കിയെന്ന വാർത്തയിൽ ‘ദ വയർ’ ഉറച്ചുനിന്നതോടെ വിവാദം കൊഴുത്തു. ജയ് ഷാക്കുവേണ്ടി കേന്ദ്ര സർക്കാർ അഭിഭാഷകൻ നിയമോപദേശം നൽകിയതും കേന്ദ്രമന്ത്രി വാർത്തസമ്മേളനം നടത്തിയതും വിവാദമായിട്ടുണ്ട്.അതിനിടെ, അഴിമതിവാര്‍ത്ത പുറത്തുകൊണ്ടുവന്ന േലഖിക രോഹിണി സിങ്, എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, എം.കെ. വേണു, സിദ്ധാർഥ് ഭാട്ടിയ, മാനേജിങ് എഡിറ്റർ മോണോബിന ഗുപ്ത, പബ്ലിക് എഡിറ്റർ പേമല ഫിലിപ്പോസ് അടക്കം ഏഴു കക്ഷികൾക്കെതിരെ ജയ് ഷാ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. അഹ്മദാബാദ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 500, 109, 39, 120 ബി വകുപ്പുകൾ പ്രകാരമാണ് ഹരജി. എന്നാൽ, മാനനഷ്ട കേസ് ഫയൽചെയ്തശേഷവും വാർത്തയിൽ ഉറച്ചുനിൽക്കുകയാണ് ‘ദ വയർ’ ഒാൺലൈൻ പോർട്ടൽ.
സ്വകാര്യവ്യക്തിയായ ജയ് ഷാക്കുവേണ്ടി ഇന്ത്യയുടെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത് വിവാദമായതിന് പിന്നാലെ ജയ് ഷായെ സഹായിക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയത്തില്‍നിന്ന് കഴിഞ്ഞ ആറാം തീയതിതന്നെ പ്രത്യേകാനുമതി കിട്ടിയെന്നും കോടതിയില്‍ ഷാക്കുവേണ്ടി ഹാജരായേക്കുമെന്നും തുഷാര്‍ മേത്ത അറിയിച്ചു. സര്‍ക്കാര്‍ ശമ്പളംപറ്റി സ്വകാര്യവ്യക്തിക്ക് നിയമോപദേശം നല്‍കുകയും വാദിക്കുകയും ചെയ്യുന്നത് തെറ്റാണെന്ന് മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിവേക് തന്‍ഖ പറഞ്ഞു. മധ്യപ്രദേശിലെ അഡ്വക്കറ്റ് ജനറലായിരുന്ന താൻ ദിഗ്വിജയ് സിങ്ങിനുവേണ്ടി ഹാജരാകാൻ പദവി രാജിെവച്ചിരുന്നുവെന്ന് വിവേക് ചൂണ്ടിക്കാട്ടി.
മോദി ജീ, താങ്കൾക്കും പങ്കുണ്ടോ?-രാഹുൽ ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് അമിത്ഭായ് ഷായുടെ കമ്പനി ഒരു വർഷത്തിനിടെ ഭീമമായ വിറ്റുവരവുണ്ടാക്കിയെന്ന വാർത്തയെക്കുറിച്ച് മൗനം തുടരുന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.‘മോദി ജീ, താങ്കൾ അവസരമൊരുക്കുകയായിരുന്നോ, അതോ താങ്കൾക്കും പങ്കുണ്ടോ? ദയവായി എന്തെങ്കിലും പറയൂ’’-രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ട്വീറ്റിൽ അമിത് ഷായെയും മകനെയും ‘നോട്ടു നിരോധനത്തിെൻറ ഒരേയൊരു പ്രയോജകർ’ എന്ന് രാഹുൽ വിശേഷിപ്പിച്ചിരുന്നു. ‘ഒടുവിൽ നോട്ടു നിരോധനത്തിെൻറ ഒരേയൊരു പ്രയോജകരെ നാം കണ്ടെത്തി. അത് റിസർവ് ബാേങ്കാ ദരിദ്രരോ കർഷകരോ അല്ല. അത് ഷാ-ഷാമാരാണ്. ജയ് അമിത്’’ -രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.