ദ വയറിനെതിരായ മാന നഷ്ടകേസിൽ ജെയ്ഷാ ഹാജരായില്ല

ന്യൂഡൽഹി:  ദ വയർ ന്യൂസ് പോർട്ടലിനെതിരായ മാനനഷ്ട കേസിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജെയ് ഷാ ഹാജരായില്ല. തുടർന്ന് കേസ് ഡിസംബർ 16ലേക്ക് മാറ്റി. പൊതു പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ഷായുടെ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു. അതേസമയം ദ വയറിന്‍റെ പത്രാധിപരും ലേഖകരും കോടതിയിൽ ഹാജരായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവിൽ 16,000 കോടിയുടെ വർധനവുണ്ടായെന്ന് നേരത്തെ ദ വയർ വാർത്ത പുറത്തു വിട്ടിരുന്നു.  ഇതേ തുടർന്ന്​ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ജെയ്​ ഷാക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട്​ ജെയ്​ ഷാ വയറി​നെതിരെ 100 കോടി ആവശ്യപ്പെട്ട്​ മാനനഷ്​ടകേസ്​ ഫയൽ ചെയ്യുകയായിരുന്നു.

Tags:    
News Summary - Jay Shah doesn’t show up, hearing in defamation case against The Wire adjourned to December 16- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.