അയോഗ്യരാക്കപ്പെട്ട മൂന്ന് എം.എൽ.എമാരെ ജെ.​ഡി.​എ​സ് പുറത്താക്കി

ബംഗളൂരു: ക​ർ​ണാ​ട​കയിൽ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​സ​ർ​ക്കാ​റി​ന്‍റെ വീ​ഴ്ച​ക്കു കാ​ര​ണ​ക്കാ​രാ​യ മൂ ന്നു പേരെ ജനതാദൾ സെക്കുലർ പുറത്താക്കി. നേരത്തെ, കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കിയ എം.എൽ.എമാരായ കെ. ​ഗോ​പാ​ല​യ്യ (മ​ഹാ​ല​ക്ഷ്മി ലേ​ഒൗ​ട്ട്), എ.​എ​ച്ച്. വി​ശ്വ​നാ​ഥ് (ഹു​ൻ​സൂ​ർ), നാ​രാ​യ​ണ ഗൗ​ഡ (കെ.​ആ​ർ പേ​ട്ട്) എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

സ​ഖ്യ​ സ​ർ​ക്കാ​റി​ന്‍റെ വീ​ഴ്ച​ക്കു കാ​ര​ണ​ക്കാ​രാ​യ 17 വി​മ​ത​രെ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കിയിരുന്നു. അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ടവ​ർ​ക്ക് 15ാം നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി (2023 മേ​യ് 23) പൂ​ർ​ത്തി​യാ​കും​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​കി​ല്ല.

കർണാടകയിൽ യെ​ദി​യൂ​ര​പ്പ നയിക്കുന്ന ബി.ജെ.പി സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടിയിരുന്നു. മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് പാസായത്. 106 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്ക് നിയമസഭയിലുള്ളത്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 99.

Tags:    
News Summary - Janata Dal (Secular) has expelled Three Former MLA's from the party -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.