Posted On
date_range Updated On
date_range എച്ച്.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ (സെക്കുലർ) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവഗൗഡക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന്‍റെ ഒാഫീസ് അറിയിച്ചു.
ദേവഗൗഡയുടെ അസുഖം വേഗം ഭേദമാവട്ടെ എന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ 12മത് പ്രധാനമന്ത്രിയാണ് എച്ച്.ഡി. ദേവഗൗഡ. കർണാടകയുട 14മത് മുഖ്യമന്ത്രിയായിരുന്ന ഗൗഡ നിലവിൽ രാജ്യസഭാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.