Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു-കശ്മീരിലെ കുപ്വാര ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു. കച്ച്ലൂ ഗ്രാമത്തിൽ തീവ്രവാദികളുണ്ടെന്ന വിവരമറിഞ്ഞെത്തിയ സൈനികർക്കുനേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സൈനികൻ രാം ബാബു സഹായിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അതേസമയം, പുൽവാമ ജില്ലയിൽ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ മരിച്ചു. ഷമീമ ബാനുവാണ് കൊല്ലപ്പെട്ടത്. ഹിസ്ബുൽ മുജാഹിദീനാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പുൽവാമ ജില്ലയിൽ പൊലീസ് ഒാഫിസിനുനേരെ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.