Posted On
date_range Updated On
date_range ജമ്മു കശ്മീര്‍ പി.ഡി.പി നേതാവ് താരിഖ് ഹമീദ് കാര കോണ്‍ഗ്രസില്‍
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ പി.ഡി.പി നേതാവും മുന്‍ എം.പിയുമായ താരിഖ് ഹമീദ് കാര കോണ്‍ഗ്രസില്‍ ചേര്‍ന്നു. കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യം ആര്‍.എസ്.എസ് അജണ്ട മാത്രമാണ് നടപ്പാക്കുന്നത് എന്നാരോപിച്ചാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സേണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി താരിഖ് ഹമീദ് കൂടിക്കാഴ്ച നടത്തി. പരേതനായ മുഫ്തി മുഹമ്മദ് സഈദിനൊപ്പം പി.ഡി.പി സ്ഥാപകാംഗമായ താരിഖ് ഹമീദ് കഴിഞ്ഞ സെപ്റ്റംബറില്‍ ലോക്സഭാംഗത്വം രാജിവെച്ചിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തത്തെുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പ്രതിഷേധം അടിച്ചമര്‍ത്താന്‍ സൈന്യം ക്രൂരത കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.