തീവ്രവാദികൾ തട്ടികൊണ്ടുപോയ സിവിലിയ​െൻറ മൃതദേഹം കണ്ടെത്തി

ശ്രീനഗർ: ജമ്മുകശ്​മീരിലെ പുൽവാമയിൽ തീവ്രവാദികൾ തട്ടികൊണ്ടുപോയ സിവിലിയ​​​െൻറ മൃതദേഹം കണ്ടെത്തി. ഷോപ്പിയാനിലെ സഫനഗ്രി ഗ്രാമത്തിൽ നിന്നുള്ള നദീം മൻസൂറാണ്​ കൊല്ലപ്പെട്ടത്​.
വ്യാഴാഴ്​ചയാണ്​ നദീമിനെ തീവ്രവാദികൾ തട്ടികൊണ്ടുപോയത്​. വെള്ളിയാഴ്​ച പുലർച്ചെ പുൽവാമ ജില്ലയിലെ കിലോര ഏരിയയിൽ നിന്നാണ്​​ പൊലീസ്​ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്​.

വ്യാഴാഴ്​ച നുഴഞ്ഞുകയറിയ തീവ്രവാദികൾ തട്ടികൊണ്ടുപോയി തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയ തദ്ദേശവാസിയുടെ മൃതദേഹം കണ്ടെത്തിയെന്നും തീവ്രവാദികൾക്കായുള്ള തെരച്ചിൽ ഉൗർജിതപ്പെടുത്തിയെന്നും പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Jammu Kashmir-civilians-bullet-riddled-body-found-in-pulwama- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.