Posted On
date_range Updated On
date_range കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് ട്രക്ക് ഡ്രൈവർമാർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ട്രക്ക് ഡ്രൈവർമാർ കൊല്ലപ്പെട്ടു. കശ്മീരിൽ നിന ്ന് ആപ്പിളുമായി പോയവരാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ ചിത്തഗ്രാം ഏരിയയിലാണ് സംഭവമുണ്ടായത്.
സുരക്ഷാ സേനയെ അറിയിക്കാതെയാണ് ട്രക്ക് ഡ്രൈവർമാർ ആപ്പിളുമായി നീങ്ങിയതെന് അധികൃതർ അറിയിച്ചു. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രക്കുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയും കശ്മീരിൽ ട്രക്ക് ഡ്രൈവർമാർക്കെതിരെ ആക്രമണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.