Posted On
date_range Updated On
date_range രാജിവെക്കാനൊരുങ്ങി കശ്മീർ ഗവർണർ
ജമ്മു: കാലാവധി അവസാനിക്കാൻ പത്തുമാസം ബാക്കിനിൽക്കെ ജമ്മു-കശ്മീർ ഗവർണർ എൻ.എൻ. വോറ രാജിെവക്കാനൊരുങ്ങുന്നു. ഇൗയാഴ്ച ആദ്യമോ, ഇന്നുതന്നെയോ രാജിവെച്ചേക്കാമെന്നാണ് റിേപ്പാർട്ട്. എസ്.കെ. സിൻഹക്ക് ശേഷം 2008ൽ സ്ഥാനമേറ്റെടുത്ത വോറ രണ്ടാം തവണയാണ് ഗവർണർ പദത്തിലിരിക്കുന്നത്.
എന്നാൽ രാജിവെക്കുമെന്ന റിേപ്പാർട്ട് തള്ളിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഗവർണറുടെ ഒാഫിസിൽനിന്ന് അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കുറച്ചു മാസമായി േകന്ദ്രസർക്കാർ ഇദ്ദേഹത്തെ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.
മുൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയുമായിരുന്നു വോറ. െഎ.കെ. ഗുജ്റാൽ പ്രധാനമന്ത്രിയായിരിക്കെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.