Posted On
date_range Updated On
date_range കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: കശ്മീരിലെ ചട്ടബാൽ മേഖലയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒരു വീടിനുള്ളിലൊളിച്ച ഭീകരരെ തുരത്താനായി കടുത്ത പോരാട്ടം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടോ മൂന്നോ തീവ്രവാദികൾ വീടിനുള്ളിൽ ഒളിച്ചിരിക്കുന്നുണ്ട്. പ്രദേശത്തെ ഇൻറർനെറ്റ് ബന്ധം വിേഛദിച്ചതായും വാർത്തകളുണ്ട്.
തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് മേഖലയിൽ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് വെടിവെപ്പുണ്ടായത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീർ പൊലീസ് അറിയിച്ചു. വെടിവെപ്പ് ഇപ്പോഴും തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.