Posted On
date_range Updated On
date_range കശ്മീരിൽ ബി.ജെ.പി നേതാവ് ഷെയ്ഖ് വസീം ബാരിയേയും കുടുംബാംഗങ്ങളേയും തീവ്രവാദികൾ വെടിവെച്ച് കൊന്നു
ന്യൂഡൽഹി: ജമ്മുകശ്മീരിലെ ബി.ജെ.പി നേതാവിനേയും രണ്ട് കുടുംബാംഗങ്ങളേയും തീവ്രവാദികൾ വെടിവെച്ച് കൊന്നു. ജമ്മുകശ്മീരിലെ ബന്ദിപോര ജില്ലയിലാണ് സംഭവം. ബന്ദിപൂർ പൊലീസ് സ്റ്റേഷന് സമീപമാണ് ബി.ജെ.പി നേതാവായ ഷെയ്ഖ് വസീം ബാരി കൊല്ലപ്പെട്ടത്.
ബാരിയുടെ സഹോദരൻ ഉമർ സുൽത്താനും പിതാവ് ബഷീറും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ് ഞെട്ടൽ രേഖപ്പെടുത്തി. ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും അനുശോചനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.