ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനം രാജ്യമാകെ വൈറസ് പരത്താൻ കാരണമായെന്ന മട്ടിൽ വർഗീയത നിറച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരായ ഹരജിയിൽ ഇനിയും വൈകാതെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യതുൽ ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ.
ഹരജിക്കാർ നൽകിയ പൊതുതാൽപര്യ ഹരജിയിൽ 2020 മേയിൽ കേന്ദ്ര സർക്കാറിനും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും മറ്റും സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, കേസ് അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വിദ്വേഷ പ്രസംഗങ്ങളുടെ ഒഴുക്കാണ്.
അത് സാമൂഹിക സമാധാനത്തിനും സൗഹാർദത്തിനും ഭീഷണിയാണ്. നിസാമുദ്ദീൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രചാരണവും വ്യാജ വാർത്തകളും നിയന്ത്രിക്കുന്നതിന് പരമോന്നത നീതിപീഠത്തിൽനിന്ന് നിർദേശമുണ്ടാകണം.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിനു ശേഷം പൊതുതാൽപര്യ ഹരജി കോടതി പരിഗണിച്ചിട്ടില്ല. പലവട്ടം നീട്ടിയതിനൊടുവിൽ അടുത്ത മാസം ഒമ്പതാണ് കേസ് പരിഗണിക്കാൻ നിശ്ചയിച്ചിട്ടുള്ള തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.