മേവാത്ത് കലാപത്തിലെ ഇരകൾക്കായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നിർമിക്കുന്ന സ്കൂളിന്റെ ശിലാസ്ഥാപന ചടങ്ങ്
ന്യൂഡൽഹി: മേവാത്ത് കലാപത്തിൽ ഭവനരഹിതരായവർക്ക് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് വീടുകൾ നിർമിച്ചു നൽകി. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹകീമുദ്ദീൻ ഖാസ്മിയുടെ നേതൃത്വത്തിൽ ഫിറോസ്പുർ ഝിർകയിൽ സഫറുദ്ദീൻ നഗർ കോളനിയിൽ നടന്ന ചടങ്ങിൽ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്-യു.കെ മേധാവി മൗലാന സഈദ് അഹ്മദ് മുഖ്യാതിഥിയായിരുന്നു. കലാപത്തിലെ ഇരകൾക്കായി നിർമിക്കുന്ന സ്കൂളിന്റെ ശിലാസ്ഥാപന കർമവും ഇതോടനുബന്ധിച്ച് നടന്നു. ഈ ഭവന നിർമാണത്തിലൂടെ ഇരകളുടെ തകർന്ന ഹൃദയത്തിന് താങ്ങാകുകയാണ് ചെയ്തതെന്ന് ജംഇയ്യത്ത് അധ്യക്ഷൻ മൗലാന മഹ്മൂദ് അസദ് മദനി സന്ദേശത്തിൽ പറഞ്ഞു. ബശീർ അഹ്മദ് തമോൽ (യു.കെ) ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.