സി.എ.എയെ പരിഹസിക്കാൻ​ അമുസ്​ലിംകളെ ‘തോൽപിച്ച’ പ്രൊഫസർക്ക്​ സസ്​പെൻഷൻ

ന്യൂഡൽഹി: 15 അമുസ്​ലിം വിദ്യാർഥികളൊഴികെ ബാക്കിയെല്ലാവരെയും വിജയിപ്പിച്ചതായി ട്വീറ്റ്​ ചെയ്​ത അസിസ്​റ്റൻറ്​ പൊഫസറെ ജാമിഅ മില്ലിയ ഇസ്​ലാമിക്​ യൂണിവേഴ്​സിറ്റി സസ്​പ​െൻറ്​ ചെയ്​തു. അസിസ്​റ്റൻറ്​ പ്രൊഫസർ ഡോ. അബ്​റാർ അഹമ്മദി​​െൻറ ട്വീറ്റ്​ സാമുദായിക സൗഹാർദം തകർക്കുന്നതാണെന്ന്​ വിലയിരുത്തിയാണ്​ യൂണിവേഴ്​സിറ്റിയുടെ നടപടി. പ്രൊഫസറുടെ ട്വീറ്റ്​ ജിഹാദികൾ യൂണിവേഴ്​സിറ്റികളിൽ പിടിമുറുക്കുന്നതി​​െൻറ ഉദാഹരണമാണെന്ന്​ ആരോപിച്ച്​ സാമുഹിക മാധ്യമങ്ങളിൽ പ്രചാരണം ശക്​തമായിരുന്നു.

അതേസമയം, പൗരത്വ നിയമ ഭേദഗതിയെ ആക്ഷേപ ഹാസ്യമായി അവതരിപ്പിച്ചതായിരുന്നു ആ ട്വീറ്റെന്നാണ്​ ​ഡോ. അബ്​റാർ അഹമ്മദി​​െൻറ വിശദീകരണം. അത്തരത്തിലൊരു പരീക്ഷ ഉണ്ടായിട്ടില്ല. അങ്ങനെ പതിനഞ്ച്​ കുട്ടികളുമില്ല. സി.എ.എ എങ്ങനെയാണ്​ മതത്തി​​െൻറ അടിസ്​ഥാനത്തിൽ ആളുകളെ വേർതിരിക്കുന്നത്​ എന്ന്​ ബോധ്യപ്പെടുത്താൻ പരിഹാസ രൂപത്തിൽ ട്വീറ്റ്​ ചെയ്​തതായിരുന്നെന്ന്​ അദ്ദേഹം പറഞ്ഞു.

മതത്തി​​െൻറ അടിസ്​ഥാനത്തിൽ താൻ വിവേചനം കാണിച്ചതായി 12 വർഷത്തെ അധ്യാപനജീവിതത്തിൽ കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ ഒരിക്കൽ പോലും ത​​െൻറ വിദ്യാർഥികൾ ആക്ഷേപം ഉന്നയിച്ചി​ട്ടില്ലെന്നും അദ്ദേഹം ചുണ്ടികാട്ടുന്നു.

അന്വേഷണ വിധേയമായാണ്​ സർവകലാശാല ഡോ.അബ്​റാർ അഹമ്മദിനെ സസ്​പ​െൻറ്​ ചെയ്​തത്​. സാമുദായിക സൗഹാർദത്തിന്​ കോട്ടം തട്ടിക്കുന്ന ഗുരുതരമായ പിഴവാണ്​ അദ്ദേഹത്തിൽ നിന്നുണ്ടായതെന്നാണ്​ സർവകലാശാലയുടെ വിലയിരുത്തൽ.


Tags:    
News Summary - Jamia suspends professor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.