ഡൽഹിയിലെ ആശുപത്രിയിൽ ജാമിഅ വിദ്യാർഥികൾ തമ്മിൽ വെടിവെപ്പ്; ഒരാൾക്ക് പരിക്കേറ്റു

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഓഖ്‌ലക്ക് സമീപമുള്ള ഹോളി ഫാമിലി ആശുപത്രിയിൽ വെടിവെപ്പ്. വ്യാഴാഴ്ച വൈകിട്ടാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു.

ആശുപത്രിയിൽ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ രണ്ട് വിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടിയതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്. സർവകലാശാലയിലെ വിദ്യാർഥിക്ക് തന്നെയാണ് വെടിയേറ്റത്. സർവകലാശാല ലൈബ്രറിക്കുള്ളിൽ തുടങ്ങിയ സംഘർഷത്തിന്റെ അവസാനമാണ് വെടിവെപ്പ് നടന്നത്. ലൈബ്രറിയിലുണ്ടായ തർക്കത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചരുന്നു.

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ വിദ്യാർഥി 26 കാരനായ നൊമാൻ ചൗധരിക്ക് ജാമിയ ലൈബ്രറിയിലുണ്ടായ വഴക്കിനെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.

അദ്ദേഹത്തെ ചികിത്സക്കായി ഹോളി ഫാമിലി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ സുഹൃത്ത് നൗമാൻ അലി അദ്ദേഹത്തെ കാണാൻ വന്നു. പിന്നാലെ രണ്ടാമത്തെ സംഘത്തിലെ വിദ്യാർഥി ഹരിയാനയിലെ മേവാത്തിൽ നിന്നുള്ള സലാൽ തന്റെ സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലെത്തിയ ശേഷം എമർജൻസി വാർഡിന് പുറത്ത് നൗമാൻ അലിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നൗമാൻ അലിയുടെ തലയോട്ടിയിൽ മുറിവേറ്റതായി പൊലീസ് പറഞ്ഞു.

വെടിവെപ്പുണ്ടായ സമയം ആശുപത്രിയിൽ അൽപ്പം പരിഭ്രാന്തി ഉണ്ടാക്കി. നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു.

നാട്ടിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായി. അതിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആശുപത്രിയിൽ നിന്നും ഇവർ പരിസ്പരം തർക്കമുണ്ടാവുകയും വെടിവെപ്പു നടക്കുകയുമായിരുന്നുവെന്ന് ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു.

നൗമാൻ അലിയെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. പൊലീസ് എത്തി മൊഴിയെടുക്കും. സംഭവസ്ഥലം പരിശോധന നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു

Tags:    
News Summary - Jamia Student Shot At Inside Delhi Hospital After Clash At University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.