പൊലീസ് വാദം പൊളിഞ്ഞു; ജാമിഅ പ്രതിഷേധക്കാർക്ക് വെടിയേറ്റു -ഡോക്ടർമാർ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ പ്രക്ഷോഭത്തിനിടെ ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ വെടിവെച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു. പൊലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ രണ്ടു പേർക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഡൽഹി സഫ്ദർജങ് ആശുപത്രി അധികൃതർ അറിയിച്ചു.

ഡൽഹിയിൽ നടന്ന പ്രക്ഷോഭം നിയന്ത്രണ വിധേയമാക്കാനുള്ള പൊലീസ് നടപടിയിൽ വെടിവെപ്പ് നടന്നതായി ആരോപണം ഉയർന്നിരുന്നു. സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രണ്ടു പേർക്ക് ബുള്ളറ്റ് കൊണ്ട് പരിക്കേറ്റതായി പ്രാഥമിക പരിശോധനയിൽതന്നെ ഡോക്ടർമാർ പറഞ്ഞു. ഹോളി ഫാമിലിയിൽ പ്രവേശിക്കപ്പെട്ട പരിക്കേറ്റ ഒരാൾ തനിക്ക് പരിക്കേറ്റത് പൊലീസ് വെടിവെപ്പിലാണെന്ന് പറഞ്ഞിട്ടുണ്ട്.

ഞങ്ങൾ ആരെയും വെടിവെച്ചിട്ടില്ലെന്നും കണ്ണീർവാതക ഷെല്ലുകൾ പൊട്ടിത്തെറിച്ചാകും പരിക്കേറ്റതെന്നും ജോയിന്‍റ് കമീഷണർ ദേവേഷ് ശ്രീവാസ്തവ പറഞ്ഞു.

Tags:    
News Summary - Jamia Protesters Have Bullet Wounds Say Doctors Cops Deny-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.