ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ പ്രൊഫസറായ നബീല സാദിഖ് കോവിഡ് ബാധിച്ച് മരിച്ചു. പത്ത് ദിവസം മുമ്പ് നബീലയുടെ 76 കാരിയായ മാതാവിനും കോവിഡ് കാരണം ജീവൻ നഷ്ടമായിരുന്നു. 'തനിക്ക് വേണ്ടി എവിടെയെങ്കിലും െഎ.സി.യു ബെഡ് ഉണ്ടോ..?' എന്ന് ചോദിച്ചുകൊണ്ട് 38 കാരിയായ നബീല മെയ് നാലിന് ട്വിറ്ററിലെത്തിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം ബെഡ് ലഭിച്ചെങ്കിലും അപ്പോഴേക്കും അവരുടെ ശ്വാസകോശത്തിന് വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. തിങ്കളാഴ്ച്ച രാത്രിയായിരുന്നു മരിച്ചത്.
മെയ് നാല് വരെ പല ദിവസങ്ങളിലായി നബീല ട്വിറ്ററിൽ ഡൽഹിയിലെ കോവിഡ് സാഹചര്യത്തെ കുറിച്ചും രോഗം ബാധിച്ചതിലെ വേവലാതിയെ കുറിച്ചും നിരവധി ട്വീറ്റുകൾ ഇട്ടിരുന്നു. െഎ.സി.യു ബെഡിന് വേണ്ടിയുള്ളതായിരുന്നു ഏറ്റവും അവസാനത്തെ ട്വീറ്റ്. മൂന്ന് ആശുപത്രികൾ ബെഡില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞതിനെ തുടർന്ന് ഫരീദാബാദിലുള്ള നാലാമത്തെ ആശുപത്രിയിലാണ് അതിനുള്ള സൗകര്യം ലഭിച്ചത്.
Any icu bed leads? For myself.
— Mermaid (@SugarsNSpice) May 4, 2021
പത്ത് ദിവസങ്ങൾക്കിടെ ഭാര്യ നുസ്ഹത്തിനെയും മകൾ നബീലയെയും കോവിഡ് മൂലം നഷ്ടമായതിെൻറ വേദനയിലാണ് 86 കാരനായ മുഹമ്മദ് സാദിഖ്. 'എെൻറ ഭാര്യ മരിച്ചപ്പോൾ ഞാൻ കരുതി എനിക്ക് മകളുണ്ടല്ലോ എന്ന്... എന്നാൽ ഇപ്പോൾ ഒരുപിടി ഒാർമകൾ മാത്രമാണ് ബാക്കി...' - ചുവരിൽ തൂക്കിയ ഭാര്യയുടെയും മകളുടെയും ചിത്രങ്ങൾ നോക്കി മുൻ ജാമിയ പ്രൊഫസറായ മുഹമ്മദ് സാദിഖ് കണ്ണീർ പൊഴിച്ചുകൊണ്ട് പറഞ്ഞു. കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്ന നബീലയെ മാതാവ് മരിച്ച വിവരം അറിയിച്ചിരുന്നില്ല.
Got it.
— Mermaid (@SugarsNSpice) May 4, 2021
''ഓക്സിജൻ കിടക്ക ലഭിക്കാനായി ദില്ലി-എൻസിആറിലെ എല്ലാ ആശുപത്രികളെയും ഞങ്ങൾ വിളിച്ചിരുന്നു. ഒടുവിൽ ഫരീദാബാദിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ കിടക്ക ലഭിക്കാൻ നബീലയുടെ സുഹൃത്തുക്കൾ ഞങ്ങളെ സഹായിച്ചു. അപ്പോഴേക്കും അവരുടെ ഓക്സിജൻ അളവ് 32 ശതമാനമായി കുറഞ്ഞിരുന്നു. സി.ടി സ്കാനെടുത്ത ശേഷം ഡോക്ടർ ശ്വാസകോശത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചതായും പറഞ്ഞു..," -നബീലയുടെ വിദ്യാർത്ഥി വഖാർ എൻ.ഡി.ടി.വിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.