കോൺഗ്രസ് വക്താവ് രാജിവെച്ചു; പാർട്ടിയിൽ തീരുമാനങ്ങളെടുക്കുന്നത് ജനതാൽപര്യം മുൻനിർത്തിയല്ലെന്ന് പ്രതികരണം

ന്യൂഡൽഹി: കോൺഗ്രസ് വക്താവ് ജയ്‍വീർ ഷേർഗിൽ സ്ഥാനം രാജിവെച്ചുവെന്ന് റിപ്പോർട്ട്. എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത് പൊതുതാൽപര്യവും രാജ്യതാൽപര്യവും മുൻനിർത്തിയല്ലെന്നുള്ളത് തന്നെ വിഷമിപ്പിക്കുന്നു. ചിലരുടെ സ്വാർഥ താൽപര്യങ്ങളാണ് തീരുമാനങ്ങളെടുക്കുന്നതിലേക്ക് നയിക്കുന്നു. സാഹചര്യങ്ങൾ പരിഗണിച്ചല്ല പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതെന്നും സോണിയക്ക് അയച്ച കത്തിൽ ജയ്‍വീർ ചൂണ്ടിക്കാട്ടുന്നു.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങളുമായി കോൺ​ഗ്രസ് മുന്നോട്ട് പോകുന്നതിനിടെയാണ് പാർട്ടി വക്താവിന്റെ രാജിയുണ്ടായിരിക്കുന്നത്. അശോക് ഗെഹ്ലോട്ട് പാർട്ടി അധ്യക്ഷനാവുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

Tags:    
News Summary - Jaiveer Shergill resigns as Congress spokesman: 'It pains me to say that decision-making is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.