രാഹുലിനെതിരായ ജെയ്​റ്റ്​ലിയുടെ പരാമർശം പരിഹാസ്യമെന്ന്​ ചിദംബരം

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ അരുൺ ജെയ്​റ്റ്​ലിയുടെ പ്രസ്​താവനക്കെതിരെ കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. മാവോയിസ്​റ്റുകളോടും ജിഹാദികളോടും സഹതാപം ഉള്ളയാളാണ്​ രാഹുലെന്ന ജെയ്​റ്റ്​ലിയുടെ പ്രസ്​താവനക്കെതിരെയാണ്​ ചിദംബരം രംഗത്തെത്തിയത്​. ജെയ്​റ്റ്​ലിയുടെ പ്രസ്​താവന പരിഹാസ്യമാണ്​. ഇൗ രണ്ട്​ വിഭാഗങ്ങളെയും എതിർക്കുന്ന സമീപനമാണ്​ കോൺഗ്രസിനുള്ളതെന്നും​ ചിദംബരം ട്വിറ്ററിൽ കുറിച്ചു.

വെള്ളിയാഴ്​ച​ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ്​ രാഹുൽ മാവോയിസ്​റ്റുകളോടും ജിഹാദികളോടും സഹതാപം വെച്ചുപുലർത്തുന്നയാ​ളാണെന്ന്​ ജെയ്​റ്റ്​ലി കുറിച്ചത്​. ഹൈദരാബാദ്​, ജെ.എൻ.യു യൂനിവേഴ്​സിറ്റികളിലെ സംഭവങ്ങളെ മുൻ നിർത്തിയായിരുന്നു ജെയ്​റ്റ്​ലിയുടെ വിമർശനം.

കോൺഗ്രസി​​​െൻറ ഭരണകാലത്താണ്​ കശ്​മീരിൽ ഭീകരവാദികൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്​.  ഏറ്റവും കൂടുതൽ മാവോയിസ്​റ്റുകളെ വധിച്ചതും കോൺഗ്രസ്​ ഭരണകാലത്താണെന്നും ചിദംബരം ജെയ്​റ്റ്​ലിയെ ഒാർമിപ്പിച്ചു.

Tags:    
News Summary - Jaitley calling Rahul 'Maoist-sympathiser' is absurd: Chidambaram-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.