Posted On
date_range Updated On
date_range പുൽവാമ മാതൃകയിൽ ജെയ്െശ മുഹമ്മദ് വീണ്ടും ആക്രമണം നടത്താൻ സാധ്യത
ശ്രീനഗർ: പുൽവാമ മാതൃകയിൽ ജെയ്െശ മുഹമ്മദ് വീണ്ടും ഭീകരാക്രമണം നടത്താൻ ഒരുങ്ങുന്നതായി ഇൻറലിജൻസ് റിപ്പോർ ട്ട്. അടുത്ത രണ്ട് ദിവസത്തിൽ ഭീകരാക്രമണം ഉണ്ടാവുമെന്നാണ് ഇൻറിലജൻസ് മുന്നറിയിപ്പ്. ചെറു തീവ്രവാദി ഗ്രൂപ് പുകളായിരിക്കും ആക്രമണം ആസൂത്രണം ചെയ്യുക.
ഇൻറലിജൻസ് ഏജൻസികൾ സുരക്ഷാ സേനക്ക് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വാർത്തകൾ. ചൗക്കിബാൽ, തങ്കാദർ റൂട്ടുകളിൽ ആക്രമണം ഉണ്ടാവുമെന്നാണ് ഇൻറലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നത്. ഇതിനായി വാഹനം ഉൾപ്പടെ തയാറാണെന്നും ചാവേർ ബോംബ് സ്ഫോടനമായിരിക്കും ഉണ്ടാവുകയെന്നും ഇൻറലിജൻസ് ഏജൻസികൾ അറിയിക്കുന്നു.
ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ചാവേർ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കശ്മീരിലെ സുരക്ഷ വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.