ജഗൻ മനോരോഗിയെ പോലെ പെരുമാറുന്നു -ച​ന്ദ്രബാബു നായിഡു

വിശാഖപട്ടണം: ആന്ധ്ര​പ്രദേശ്​ മുഖ്യമന്ത്രി ജഗൻ റെഡ്​ഡി മനോരോഗിയെ പോലെയാണ്​ പെരുമാറുന്നതെന്ന്​ തെലുങ്ക്​ ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ജനവിരുദ്ധ നയങ്ങളാണ്​ ജഗൻ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജഗൻ സർക്കാർ ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നു. അനാവശ്യവും നിയമവിരുദ്ധവുമായ കേസുകളാണ്​ രാഷ്​ട്രീയ നേതാക്കൾക്കെതിരെ ചുമത്തുന്നത്​. ഒരു മനോരോഗിയെ പോലെയാണ്​ ജഗൻ പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ജഗൻെറ ഭരണം വളരെ മോശമാണ്​. പാർട്ടി നേതാക്കൾ ​ജഗൻ ടാക്​സ്​ പിരിക്കുകയാണ്​. നിരവധി മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ട്​ പക്ഷേ ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. ധാർഷട്യം ജഗൻ ഒഴിവാക്കണമെന്നും ച​ന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ജഗൻ അധികാരത്തിലെത്തിയതിന്​ പിന്നാലെ നിരവധി ടി.ഡി.പി പ്രവർത്തകർ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    
News Summary - "Jagan Reddy Is Acting Like A Psycho": N Chandrababu Naidu-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.