പൗരത്വ പ്രതിഷേധം: ഡൽഹി ജാഫ്രാബാദ് മെട്രോ സ്റ്റേഷൻ അടച്ചു

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ന്യൂഡൽഹിയിലെ ജാഫ്രാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് സ്ത്രീകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. സീലാംപൂരിൽനിന്ന് യമുന വിഹാറിലേക്കുള്ള 66-ാം നമ്പർ റോഡ് പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.

ഡൽഹിയിലെ ശാഹീൻ ബാഗിലേതിന് സമാനമായ പ്രതിഷേധത്തിനാണ് ജാഫ്രാബാദും സാക്ഷിയാകുന്നത്. 500ഓളം പ്രതിഷേധക്കാരാണ് ഇവിടെയുള്ളത്. ശനിയാഴ്ച രാത്രിയാണ് പ്രതിഷേധക്കാർ ഇവിടെ എത്തിയത്. ഞായറാഴ്ച രാവിലെയും പ്രതിഷേധം തുടർന്നതോടെയാണ് സുരക്ഷാ സേനയെ വിന്യസിച്ചത്. ദേശീയ പതാകയേന്തി, കൈയിൽ നീല ബാഡ്ജ് ധരിച്ച് ‘ജയ് ഭീം’, ‘ആസാദി’ മുദ്രാവാക്യം വിളികളോടെയാണ് സമരക്കാർ പ്രദേശത്ത് തുടരുന്നത്.

പ്രതിഷേധം കനത്തതോടെ ജാഫ്രാബാദ് മെട്രോ സ്റ്റേഷൻ അടച്ചു. ട്രെയിനുകൾ ഈ സ്റ്റോപ്പിൽ തൽക്കാലത്തേക്ക് നിർത്തില്ലെന്നാണ് അറിയിപ്പ്.

Tags:    
News Summary - Jaffrabad stages Shaheen Bagh-like protest-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.