കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ മൂന്നു പേർക്ക് പരിക്കേറ്റു. ജമ്മു കശ്മീർ പൊലീസിലെ ഒരു കോൺസ്റ്റബിൾ, മൂന്ന് സൈനികർ, രണ്ട് പ്രദേശവാസികൾ എന്നിവർക്കാണ് പരിക്കേറ്റത്.

കുൽഗാം ജില്ലയിലെ സെഹ്പുരയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെയാണ് സംയുക്തസേന തിരച്ചിൽ ആരംഭിച്ചത്.

ഭീകരർ ഒളിവിൽ കഴിഞ്ഞിരുന്നത് അടക്കമുള്ള പ്രദേശത്തെ വീടുകൾ വളഞ്ഞാണ് സേന പരിശോധന നടത്തിയത്. സേനക്ക് നേരെ ഭീകരർ വെടിവെക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തു. ഇതേ തുടർന്ന് സേന തിരിച്ചടിക്കുകയായിരുന്നു.

Tags:    
News Summary - J-K: Suspected terrorist killed in encounter in Kulgam's Sehpura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.