എ.ടി.എം പഴയപടിയാകാന്‍ മൂന്നാഴ്ച; ഖേദം പ്രകടിപ്പിച്ച് മന്ത്രി

ന്യൂഡല്‍ഹി: എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ടു, മൂന്നാഴ്ച വേണ്ടിവരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ജനങ്ങളുടെ ബുദ്ധിമുട്ടില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു.എ.ടി.എമ്മുകളില്‍നിന്ന് 2000 രൂപയുടെ നോട്ട് കിട്ടാന്‍ സമയമെടുക്കും. അതു നല്‍കാന്‍ പാകത്തില്‍ എ.ടി.എമ്മുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അതുവരെ 100 രൂപയുടെ നോട്ടാണ് എ.ടി.എമ്മില്‍നിന്ന് കിട്ടുക. രഹസ്യ സ്വഭാവമുള്ള നടപടിയാണ് ഇതെന്നിരിക്കെ എ.ടി.എമ്മില്‍ മുന്‍കൂട്ടി ക്രമീകരണം ചെയ്യാന്‍ കഴിയുമായിരുന്നില്ല. മന്ത്രിസഭാ തീരുമാനം വരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. നേരത്തേ എ.ടി.എമ്മില്‍ ക്രമീകരണം നടത്തിയിരുന്നുവെങ്കില്‍ വിവരങ്ങള്‍ ചോര്‍ന്നേനെ. നോട്ടുമാറ്റ പ്രക്രിയയാകെ അര്‍ഥശൂന്യമായി മാറിയേനെയെന്ന് അദ്ദേഹം പറഞ്ഞു.

നോട്ടുകള്‍ മാറ്റാന്‍ ബാങ്കിലേക്ക് തിരക്കിട്ട് ഓടരുതെന്ന് ധനമന്ത്രി അഭ്യര്‍ഥിച്ചു. ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാകാന്‍ തക്ക ക്ഷമ കാണിക്കണം. സാധാരണ ദിവസങ്ങളില്‍ ബാങ്ക് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിന്‍െറ നൂറു മടങ്ങ് ജനക്കൂട്ടമാണ് ഏതാനും ദിവസമായി ബാങ്കുകളില്‍ എത്തുന്നത്. 14 ലക്ഷം കോടി രൂപയുടെ കറന്‍സി പ്രചാരത്തിലുണ്ട്. ഒറ്റ രാത്രി കൊണ്ട് രൂപ മാറ്റാന്‍ കഴിയില്ളെന്ന് സര്‍ക്കാറിന് ബോധ്യമുണ്ടായിരുന്നു. എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ ആവശ്യമായ പണം റിസര്‍വ് ബാങ്കിന്‍െറ പക്കലുണ്ട്. ഇതൊരു വലിയ പ്രവര്‍ത്തനമാണ്. അത് തുടങ്ങിയിട്ടേയുള്ളൂ.

ഇന്ത്യയിലെ ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ 30 ശതമാനം വരെ നിര്‍വഹിക്കുന്നത് സ്റ്റേറ്റ് ബാങ്കുകളാണ്. രണ്ടര ദിവസത്തിനുള്ളില്‍ 2.28 കോടി രൂപയുടെ ഇടപാടുകള്‍ അവര്‍ നടത്തി. 47,868 കോടി രൂപയുടെ നിക്ഷേപം എസ്.ബി.ഐക്ക് കിട്ടിയിട്ടുണ്ട്.

Tags:    
News Summary - Its a massive operation: FM Arun Jaitley on demonetisation issue.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.