സൈനികരെ സല്യൂട്ട് ചെയ്ത് വൈറലായ നംഗ്യാൽ ഇനി ചൂഷൂളിലെ 'കുട്ടിപ്പട്ടാളക്കാരൻ'

ന്യൂഡൽഹി: അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായൊരു വിഡിയോ ഉണ്ട്. ലഡാക്കിലെ ചുഷൂൾ ഗ്രാമത്തിൽ വഴിയരികിൽ കാത്തിരുന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന് സല്യൂട്ട് നൽകുന്നൊരു അഞ്ച് വയസ്സുകാരൻ്റെ വീഡിയോ. സൈനികർ പറയുന്നത് അനുസരിച്ച് 'അറ്റൻഷനായും' 'സ്റ്റാൻഡ്അറ്റ് ഈസി'ലും നിന്ന് അവരെ സല്യൂട്ട് ചെയ്യുന്ന ബാലൻ്റെ വിഡിയോ വളരെ വേഗം വൈറലായി.

ചുഷൂളിലെ എൽ.കെ.ജി വിദ്യാർഥിയായ നവാങ് നംഗ്യാൽ ആയിരുന്നു അത്. സൈനിക വാഹനം കടന്നുപോകുമ്പോൾ വഴിയരികിൽ കാത്തുനിന്ന് നംഗ്യാൽ വാഹനത്തിലുള്ള ജവാൻമാരെ സല്യൂട്ട് ചെയ്യുന്ന വിഡിയോ ഐ.ടി.ബി.പി തന്നെയാണ് ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജവാൻമാർ തന്നെയാണ് വിഡിയോ പകർത്തിയത്. ഒക്ടോബർ എട്ടിനായിരുന്നു ഇത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നംഗ്യാൽ താരമായി.

ഇപ്പോൾ അവനെ 'പട്ടാളത്തിലെടുത്ത് ' ആദരിച്ചിരിക്കുകയാണ് ഐ.ടി.ബി.പി. അവർ അവനെ ക്യാമ്പിലെത്തിച്ച് കുട്ടി യൂനിഫോം നൽകി. മാർച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് പരിശീലനം നൽകുകയും ചെയ്തു. ഐ.ടി.ബി.പി ട്വിറ്ററിലൂടെ പുറത്തുവി ഇതിൻ്റെ വിഡിയോയും വൈറലായി. 'സന്തോഷം. വീണ്ടും പ്രചോദിപ്പിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് ഐ.ടി.ബി.പി വിഡിയോ പുറത്തുവിട്ടത്.


Tags:    
News Summary - ITBP Honours Ladakh’s Kadak-Salute Boy Who Marches With Jawans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.