വാക്സിൻ യാഥാർഥ്യമായതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം -മോദി

ന്യൂഡൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾക്ക് അനുമതി ലഭിച്ചതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവ ഇന്ത്യയിൽ തന്നെ നിർമിച്ചവയാണ് എന്നതിൽ അഭിമാനിക്കാം. ആത്മനിർഭർ ഭാരതിലൂടെ വിഭാവനം ചെയ്യുന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ശാസ്ത്രസമൂഹത്തിനുള്ള ഉത്സാഹമാണ് ഇത് കാണിക്കുന്നത്. കരുതലും കരുണയുമാണ് ആത്മനിർഭർ ഭാരതിന്‍റെ അടിസ്ഥാനമെന്നും മോദി ട്വീറ്റ് ചെയ്തു.

കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനുമാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.

ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിൻ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.