പോണ്ടിച്ചേരി: മത്സ്യത്തൊഴിലാളികളുടെ വലയിൽ കഴിഞ്ഞ ദിവസം കുടുങ്ങിയ കൂറ്റൻ റോക്കറ്റ് ഭാഗം ഐ.എസ്.ആർ.ഒ ഏറ്റെടുത്തു. വിക്ഷേപണ വാഹനത്തിൻെറ ഭാഗമായ സിലിണ്ടർ ആകൃതിയിലുള്ള മോട്ടോറിന് 30 അടി നീളമുണ്ട്. ചുവപ്പ് നിറത്തിൽ PSOM XL എന്ന് എഴുതിയിട്ടുണ്ട്.
അതേസമയം, കടലിൽ നിന്ന് ഈ യന്ത്രഭാഗം കരയിലെത്തിച്ചപ്പോൾ ബോട്ടുകൾക്കും വലകൾക്കും ഉണ്ടായ കേടുപാടുൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഐ.എസ്.ആർ.ഒ അധികൃതരെ തടഞ്ഞു. തിങ്കളാഴ്ച കടലിൽ നിന്ന് ലഭിച്ച യന്ത്രഭാഗം എട്ടോളം ബോട്ടുകൾ ഉപയോഗിച്ചാണ് മത്സ്യത്തൊഴിലാളികൾ കരക്കെത്തിച്ചത്. ‘12 വലകൾക്കും ആറ് ബോട്ടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിർധനരായ മത്സ്യത്തൊഴിലാളികൾക്ക് താങ്ങാൻ കഴിയുന്നതിലും അധികമാണിത്. പൊലീസും റവന്യൂ അധികൃതരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നഷ്ടപരിഹാരം വേഗം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്’ -എ.ഐ.എ.ഡി.എം.കെ എം.എൽ.എ എ. അൻപഴകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.