സാര്‍ക് ഉപഗ്രഹ വിക്ഷേപണം മാര്‍ച്ചില്‍

ശ്രീഹരിക്കോട്ട: ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇന്ത്യന്‍ ബഹിരാകാശ സംഘടന (ഐ.എസ്.ആര്‍.ഒ) അറിയിച്ചു. അതിലൊന്ന് സാര്‍ക് രാജ്യങ്ങള്‍ക്ക് നേട്ടം കൊണ്ടുവരുന്ന ഉപഗ്രഹമാണ്. വിക്ഷേപണത്തിന്‍െറ ഒരുക്കം നടക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജി.എസ്.എല്‍.വി മാര്‍ക് -2  ആയിരിക്കും സാര്‍ക് സാറ്റലൈറ്റ് വഹിക്കുക. ജി.എസ്.എല്‍.വി മാര്‍ക് 3 ആവും വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -19 ഭ്രമണപഥത്തിലത്തെിക്കുക. 2014 നവംബറില്‍ നേപ്പാളില്‍ നടന്ന സാര്‍ക് ഉച്ചകോടിക്കിടെ ഇന്ത്യ സാര്‍ക് ഉപഗ്രഹം വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ മോദി പ്രഖ്യാപിച്ചിരുന്നു. ടെലി മെഡിസിന്‍, ടെലി കമ്യൂണിക്കേഷന്‍ ഉള്‍പ്പെടെ രംഗങ്ങളില്‍ സാര്‍ക് അംഗരാജ്യങ്ങള്‍ക്ക് ഗുണകരമാവുന്നതായിരിക്കും ഉപഗ്രഹമെന്നും മോദി സൂചിപ്പിക്കുകയുണ്ടായി.

സൗത്ത് ഏഷ്യന്‍ ഉപഗ്രഹം എന്ന പേരിലാണ് അത് അറിയപ്പെടുക.  2018 ആദ്യ പകുതിയോടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 വിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്നും കിരണ്‍ വ്യക്തമാക്കി. ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുറക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - isro chairman as kiran kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.