ഷിംല: ഒരാഴ്ച മുമ്പ് ഹിമാചൽ പ്രദേശിൽ കാണാതായ ഇസ്രായേൽ പൗരനെ കണ്ടെത്തി. യുഎസ്-ഇസ്രായേൽ വംശജനായ സഞ്ചാരി സാമുവൽ വെൻഗ്രിനോവിച്ചിനെയാണ് (44) ഇന്ന് രാവിലെ ജീവനോടെ കണ്ടെത്തിയതെന്ന് ഇസ്രായേൽ രക്ഷാപ്രവർത്തക സംഘമായ മാഗൻ അറിയിച്ചു. ജൂൺ ആറിനാണ് ഇയാളെ കാണാതായത്.
ഇസ്രായേലിലെ ജാഫ സ്വദേശിയായ സാമുവൽ വെൻഗ്രിനോവിച്ചിനെ ജൂൺ ആറിന് ഹിമാചൽ പ്രദേശിലെ പ്രശസ്തമായ ഹൈക്കിങ് ഡെസ്റ്റിനേഷനായ ട്രയിൻഡ് റിഡ്ജിലേക്കുള്ള ട്രക്കിങ്ങിനിടെയാണ് കാണാതായത്. ഇന്ത്യ, നേപ്പാളി രക്ഷാ സംഘങ്ങൾക്കൊപ്പം ഇസ്രായേൽ പ്രതിനിധികളും ചേർന്ന് നടത്തിയ ആറ് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ഇയാളെ കണ്ടെത്തിയത്. വെൻഗ്രിനോവിച്ചിനെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.