കോവിഡിന്‍റെ ഇന്ത്യൻ വ​കഭേദത്തിനെതിരെ ഫൈസർ വാക്​സിൻ ഫലപ്രദമെന്ന്​ ഇസ്രായേൽ

ജറുസലേം: കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്​സിൻ ഫലപ്രദമെന്ന്​ പഠനം. ഇസ്രായേൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​.

ഇന്ത്യൻ കോവിഡ്​ വകഭേദം ബാധിച്ച​ ഏഴ്​ കേസുകൾ ഇസ്രായേലിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇവരിൽ നടത്തിയ പഠനത്തിലാണ്​ ഫൈസർ വാക്​സിൻ കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന്​ കണ്ടെത്തിയത്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇസ്രായേൽ പുറത്ത്​ വിട്ടിട്ടില്ല.

അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ ഫൈസറും ​ബയോടെകും ചേർന്ന്​ വികസിപ്പിച്ചെടുത്ത വാക്​സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, ഇന്ത്യയിൽ ഫൈസർ വാക്​സിന്​ അനുമതി നൽകിയിട്ടില്ല.

Tags:    
News Summary - Israel Logs Indian Variant Cases, Says Pfizer Shot May Be Effective

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.