ഐ.ഡി.എഫ് പോസ്റ്റു ചെയ്ത ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തി തെറ്റായി ചിത്രീകരിച്ച ഭൂപടം
Posted On
date_range Updated On
date_range സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനം; ഭൂപടത്തിൽ ജമ്മുകശ്മീരിനെ പാകിസ്താന്‍റേതായി ചിത്രീകരിച്ചതിൽ ക്ഷമ ചോദിച്ച് ഇസ്രയേൽ സൈന്യം
ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി ഇസ്രയേൽ സൈന്യം. ജമ്മുകശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ചു കൊണ്ട് പ്രതിരോധ സേന ഐ.ഡി.എഫ് എക്സിൽ പോസ്റ്റ് ചെയ്ത ഭൂപടത്തിനെതിരെ കനത്ത പ്രതിഷേധം ഉയർന്നു വന്നിരുന്നു. അന്താരാഷ്ട്ര് അതിർത്തികൾ കൃത്യമായി രേഖപ്പെടുത്തുന്നതിൽ തങ്ങൾക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച സൈന്യം ഭൂപടം പ്രദേശത്തിന്റെ ഇല്ലസ്ട്രേഷൻ മാത്രമാണെന്ന് പറഞ്ഞു.
ഭൂപടം എക്സിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇന്ത്യൻ ഉപയോക്താക്കൾ പോസ്റ്റിനു താഴെ പ്രതിക്ഷേധ കമന്റുകളുമായെത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കമന്റുകളിൽ ടാഗു ചെയ്തു. എന്നാൽ ഐ.ഡി.എഫിൻറെ ഭൂപട വിവാദത്തിൽ ഇന്ത്യ ഗവൺമെന്റ് ഇതുവരെ പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.