തമിഴ്‌നാട്ടിലുടനീളം ഒറ്റപ്പെട്ട മഴ

ചെന്നൈ: വ്യാഴാഴ്ച തമിഴ്‌നാട്ടിൽ ഉടനീളം ഒറ്റപ്പെട്ട മഴയും പുതുച്ചേരി, കാരയ്‌ക്കൽ പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയും അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് പറഞ്ഞു. തമിഴ്നാട് തൂത്തുക്കുടിയിൽ ഇന്ന് പുലർച്ചെ കനത്ത മഴ ലഭിച്ചു. വ്യാഴാഴ്ച രാമനാഥപുരത്ത് ഒരു സെന്റീമീറ്റർ മഴ ലഭിച്ചുവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പരമാവധി താപനില സാധാരണ നിലയിലാണ്. സമതലങ്ങളിൽ 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും തീരപ്രദേശങ്ങളിൽ 33 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും മലയോര മേഖലകളിൽ 21 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയുമാണ് താപനില.

ഇറോഡിൽ 39.6 ഡിഗ്രി സെൽഷ്യസ്, കരൂർ പരമത്തിയിൽ 39.0 ഡിഗ്രി സെൽഷ്യസ്. സേലം, ധർമ്മപുരി, നാമക്കൽ, മധുരൈ എന്നിവിടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ചെന്നൈയിൽ സാധാരണ ഉയർന്ന താപനില രേഖപ്പെടുത്തി.

Tags:    
News Summary - Isolated rain over Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.