ഐ.എസ് ബന്ധ ആരോപണം:  ഹനീഫിന്‍െറ  ജാമ്യ ഹരജി തള്ളി

മുംബൈ: യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ് )ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ വയനാട്, കമ്പളക്കാട് സ്വദേശി ഹനീഫിന്‍െറ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ കോടതി തള്ളി. ഗുരുതര ആരോപണമാണ് ഹനീഫിന് എതിരെയുള്ളതെന്നും കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ജാമ്യം നല്‍കി പുറത്തുവിടുന്നത് കേസിനെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വിധി. കാസര്‍കോട്, പടന്ന സ്വദേശി അഷ്ഫാഖ്, ഭാര്യ, കുഞ്ഞുമടക്കം 21 പേരെ കേരളത്തില്‍നിന്ന് കാണാതായതുമായി ബന്ധപ്പെട്ടാണ് ഹനീഫ്, പീസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ അധ്യാപകനായ അബ്ദുല്‍ റാഷിദ്, സാകിര്‍ നായിക്കിന്‍െറ മുംബൈയിലെ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരന്‍ അര്‍ഷി ഖുറൈശി, താണെയില്‍ വിവാഹ ബ്യൂറോ നടത്തുന്ന റിസ്വാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. അഷ്ഫാഖിന്‍െറ പിതാവ് മുംബൈയില്‍ ലോഡ്ജ് നടത്തുന്ന അബ്ദുല്‍ മജീദിന്‍െറ പരാതിയിലാണ് കേസ്. മുംബൈ പൊലീസിന്‍െറ സമ്മര്‍ദത്തിന് വഴങ്ങിയാണ് പരാതിയില്‍ ഒപ്പിട്ടതെന്ന് കഴിഞ്ഞ ദിവസം അബ്ദുല്‍ മജീദ് വെളിപ്പെടുത്തിയിരുന്നു. 

Tags:    
News Summary - isis recruitment kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.