ഡൽഹിയിൽ ആ​ക്രമണത്തിന്​ പദ്ധതിയിട്ട ഐ.എസ്​ ഭീകരൻ പിടിയിലായെന്ന്​ പൊലീസ്​

ന്യൂഡൽഹി: തലസ്ഥാനത്ത്​ സ്​ഫോടക വസ്​തുക്കളുമായെത്തിയ  ഐ.എസ്​ ഭീകരനെ പിടികൂടിയെന്ന്​ പിടികൂടിയെന്ന്​ ഡൽഹി പൊലീസ്​. വെള്ളിയാഴ്​ച രാത്രി  പൊലീസ്​ പ്രത്യേക സേന ധൗല കോനിൽ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ്​ ഇയാളെ പിടികൂടിയത്​. 

ഉത്തർപ്രദേശ്​ സ്വദേശിയായ അബ്​ദുൾ യൂസഫ്​ ഖാൻ എന്നയാളാണ്​ അറസ്​റ്റിലായത്​. ഇയാളിൽ  നിന്നും രണ്ട്​ ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസും​​​(ഐ.ഇ.ഡി) തോക്കും പിടിച്ചെടുത്തതായി ഡൽഹി സ്​പെഷ്യൽ പൊലീസ്​ സെൽ ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് സിങ്​ കുശ്വാഹ അറിയിച്ചു. പൊലീസ്​ പിടിച്ചെടുത്ത ഐ.ഇ.ഡി ബുദ്ധ ജയന്തി പാർക്കിലെ റിഗ്​ റോഡിൽ വെച്ച്​ നിർവീര്യമാക്കി. 

 ഐ.എസ്​ ബന്ധമുള്ള അബ്​ദുൾ യൂസഫ്​ ഖാൻ  ഡൽഹിയിൽ ആക്രമണത്തിന്​ പദ്ധതിയി​ട്ടെന്നും കമീഷണർ പ്രമോദ്​ സിങ്​ കുശ്വാഹ പറഞ്ഞു.

ധൗല കോനിലും കരോളും ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ്​ സ്​പെഷ്യൽ പൊലീസ്​ സെൽ തെരച്ചിൽ ആരംഭിച്ചത്​.അബ്​ദുൾ യൂസഫ്  തനിച്ചാണ്​ ​ നീക്കങ്ങൾ നടത്തിയിരുന്നത്​. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്​റ്റ്​ ഉണ്ടായേക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് സിങ്​ കുശ്വാഹ പറഞ്ഞു. 

ഐ.എസ്​ ബന്ധമുള്ള കൂടുതൽ പേർ ഡൽഹിയിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന്​ ഡൽഹി ബുദ്ധ ജയന്തി പാര്‍ക്കിന് സമീപം എന്‍.എസ്.ജിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഐ.എസുമായി ബന്ധമുള്ളതെന്ന പേരില്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഡോക്​ടർ അറസ്​റ്റിലായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.