കുൽഭൂഷൻ ജാദവിനെ ഇറാനിൽ നിന്ന്​  തട്ടികൊണ്ടു വരികയായിരുന്നുവെന്ന്​ വെളിപ്പെടുത്തൽ

ന്യൂഡൽഹി: മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിനെ പാകിസ്​താൻ ഇറാനിൽ നിന്ന്​ തട്ടി​​ക്കൊണ്ട്​ വന്നതാണെന്ന്​ വെളിപ്പെടുത്തൽ. ബലൂച്​ ആക്​ടിവിസ്​റ്റായ മാമ ഖാദിർ ബലുചാണ്​ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്​. ന്യൂസ്​ 18 ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹ​ത്തി​​​െൻറ വിവാദ വെളിപ്പെടുത്തൽ. 

മുല്ല ഒമർ ബലുച്​ ഇറാനി എന്ന വ്യക്​തിയുടെ സഹാ​യത്തോടെ പാകിസ്​താൻ ഇറാനിലെ ചബാഹറിൽ നിന്ന്​ കുൽഭൂഷനെ തട്ടി​ക്കൊണ്ട്​ വരികയായിരുന്നു. ഇതിനായി മുല്ല ഒമറിന് പാകിസ്​താൻ ചാരസംഘടനയായ​ ​െഎ.എസ്​.​െഎ പണം നൽകിയെന്നും ഖാദിർ വെളിപ്പെടുത്തി. വോയ്​സ്​ ഒാഫ്​ മിസ്സിങ്​ ബലുച്​സ്​ എന്ന സംഘടനയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന വ്യക്​തിയാണ്​ മുല്ല ഒമറെന്നും ഖാദിർ പറഞ്ഞു. ഇറാനിലെ ബിസിനസുകാരനായ കുൽഭൂഷൻ ജാദവെന്ന്​ തങ്ങൾക്ക്​ അറിയാമായിരുന്നു. കാറിൽ ഇറാനിലെ ചബാഹാറിൽ നിന്ന്​ കുൽഭൂഷനെ തട്ടിക്കൊണ്ട്​ വന്ന്​ ഇറാൻ-പാകിസ്​താൻ അതിർത്തിയിൽ വെച്ച്​ ​െഎ.എസ്​.​െഎക്ക്​ കൈമാറുകയായിരുന്നു. 

പാകിസ്​താനിലെ സൈനിക കോടതി കുൽഭൂഷൻ ജാദവിന്​ വധശിക്ഷ വിധിച്ചിരുന്നു. ചാരവൃത്തി ആരോപിച്ചാണ്​ വധശിക്ഷ. പാകിസ്​താ​​​െൻറ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ രംഗത്തെത്തി​.

Tags:    
News Summary - ISI Paid Mullah Omar Crores of Rupees to Kidnap Kulbhushan Jadhav From Iran: Baloch Activist-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.