അഹമദാബാദ്: ‘‘നീതിക്കായി ഞാൻ 15 വർഷം കാത്തിരുന്നു. എെൻറ പ്രതീക്ഷ നഷ്ടപ്പെട്ടു. കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. എെൻറ മകളെ കൊലപ്പെടുത്തിയതിന് വിചാരണ നേരിടുന്ന ചിലരെ ഗുജറാത്ത് സർക്കാർ തിരിച്ചെടുത്തു. വർഷങ്ങളായി വിചാരണപോലും തുടങ്ങാനായിട്ടില്ല. ഞാൻ നിസ്സഹയാവസ്ഥയിലാണ്. ഇനി കോടതിയിലേക്കില്ല’’ ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ ഇശ്റത്ത് ജഹാെൻറ മാതാവ് ശമീമ കൗസറിേൻറതാണ് കണ്ണീർ കലർന്ന ഈ വാക്കുകൾ. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ആർ.കെ. ചൗദാവാലക്കെഴുതിയ കത്തിലാണ് രാജ്യത്ത് കോളിളക്കമുണ്ടാക്കിയ കേസിൽ ഇനിയും നിയമ പോരാട്ടത്തിന് തനിക്ക് ശക്തിയില്ലെന്ന് അവർ വ്യക്തമാക്കിയത്.
പ്രതികളെ ശിക്ഷിക്കാതിരിക്കുന്ന ഈ വ്യവസ്ഥ തെൻറ ഹൃദയം തകർത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. വർഷങ്ങളായി കോടതി കയറി ഇറങ്ങുകയാണ്. മുസ്ലിം ആയതിനാലാണ് നിരപരാധിയായ തെൻറ മകളെ കൊലപ്പെടുത്തിയത്. അവളെ തീവ്രവാദിയെന്ന് മുദ്രകുത്തിയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളും വലിയ ഗൂഢാലോചനയുമുണ്ട്. നീണ്ട കാലത്തെ കാത്തിരിപ്പു തന്നെ തളർത്തിയതായി കേസിൽ ഹാജരാകുന്ന അഡ്വ. വൃന്ദ ഗ്രോവറെ അറിയിച്ചിട്ടുണ്ട്. വർഷങ്ങളായി കോടതി നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.
ഗുജറാത്തിലെ പ്രമുഖരായ പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാനായിരുന്നു തെൻറ പോരാട്ടം. എന്നാൽ, സർവിസിൽ തിരിച്ചെത്തിയ ഇവർക്ക് സർക്കാറിെൻറ പൂർണ സംരക്ഷണമുണ്ട്. ഈ പോരാട്ടത്തിൽ ഞാൻ തനിച്ചായിരുന്നില്ല. പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന് ഇനി സി.ബി.ഐ ഉറപ്പുവരുത്തണമെന്നും അവർ വ്യക്തമാക്കി. തങ്ങളെ കേസിൽനിന്ന് ഒഴിവാക്കണമെന്ന് പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥരുടെ ഹരജി കോടതി പരിഗണനയിലാണ്. ഐ.ജി ജി.എൽ. സിംഗാൾ, മുൻ ഡി.എസ്.പി തരുൺ ബാരോട്ട്, മുൻ ഡിവൈ.എസ്.പി ജെ.ജി പർമർ, എ.എസ്.ഐ അനജു ചൗധരി എന്നിവരാണ് ഹരജി നൽകിയത്.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ഡി.ജി വൻസാര, എൻ.കെ. അമിൻ, പി.പി. പാണ്ഡെ എന്നിവരെപോലെ തങ്ങളെയും കേസിൽനിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. 19കാരിയായ ഇശ്റത്ത് ജഹാനെയും മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രണേഷ് പിള്ളയെയും മറ്റ് രണ്ടുപേരെയും 2004ലാണ് അഹമദാബാദിനടുത്ത് ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഇവർക്ക് ലഷ്കറെ ത്വയ്യിബ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല. കേസിൽ 2013ലാണ് ഏഴുപേർക്കെതിരെ സി.ബി.ഐ കുറ്റപത്രം ഫയൽചെയ്തത്. 2014ൽ നാലുപേർക്കെതിരെ കൂടി അനുബന്ധ കുറ്റപത്രം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.