കുടുംബത്തിന് പകരുമോ എന്ന് ഭയം; കോവിഡ് നെഗറ്റീവായ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

ന്യൂഡൽഹി: കോവിഡ് ഫലം നെഗറ്റീവായ ഐ.ആർ.എസ് ഉദ്യോഗസ്ഥനെ കാറിൽ ആഡിഡ് കുടിച്ച് മരിച്ച നിലയിൽ ക‍ണ്ടെത്തി. കുടുംബത്തിന് തന്നിൽനിന്ന് കോവിഡ് പകരുമോ എന്ന ഭീതിയിലാണ് താൻ ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് മൃതദേഹത്തിൽനിന്ന് കണ്ടെത്തി.

 

ദ്വാരക സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിലവിലെ സാഹചര്യങ്ങളിൽ 56കാരനായ ഇദ്ദേഹം ആശങ്കാകുലനായിരുന്നു. ഒരാഴ്ച മുമ്പ് കോവിഡ് ഭയന്ന് പരിശോധന നടത്തുകയും നെഗറ്റീവ് ആണെന്ന് ഫലം ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ, താൻ മൂലം കുടുംബത്തിന് കോവിഡ് ബാധിക്കുമോ എന്ന ആശങ്ക വിട്ടൊഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

പൊലീസ് കണ്ടെടുത്ത കുറിപ്പിൽ തന്‍റെ കുടുംബം ദുരിതത്തിലാകുന്നത് കാണാനാകില്ലെന്ന് ശിവരാജ് വ്യക്തമാക്കുന്നു. 

Tags:    
News Summary - IRS officer found dead inside car in Delhi-india enws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.