കായികബലത്തിലും പണക്കരുത്തിലും വിശ്വസിക്കുന്നില്ലെന്ന്​ ഇറോം ശർമ്മിള

ഇംഫാൽ: മണിപ്പൂരിൽ  പ്രതീകാത്മക പോരാട്ടം തുടരുകയാണെന്ന്​ ഇറോം ചാനു ശർമ്മിള. പീപ്പിൾസ്​ റീസർജൻസ്​ ജസ്​റ്റിസ്​ അലയൻസ്​ പാർട്ടി യുവജനങ്ങൾക്കും മണിപ്പൂരി​​െൻറ മാറ്റങ്ങൾക്കും വേണ്ടിയാണ്​ പ്രവർത്തിക്കുന്നതെന്നും ഇറോം ശർമ്മിള പറഞ്ഞു. ഇംഫാലിലെ പോളിങ്​ ബൂത്തിലെത്തി വോട്ട്​ രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അവർ.

20 വർഷങ്ങൾക്കു ശേഷമാണ്​ താൻ വോട്ട്​ ചെയ്യുന്നതെന്നും അത്​  ഉത്തരവാദിത്വം കൂട്ടുന്നുവെന്നും ഇറോം  പറഞ്ഞു. മണിപ്പൂരി​​െൻറ മാറ്റങ്ങൾക്ക്​ വേണ്ടി ഒന്നിക്കണമെന്നാണ്​ ഞങ്ങൾ ജനങ്ങളോട്​ അ​പേക്ഷിച്ചിരിക്കുന്നത്​. ജനങ്ങൾ അത്​ ആഗ്രഹിക്കുന്നുണ്ടെന്ന്​ യുവജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാവുന്നതാണ്​. തൗബാലിലെ ഖൻഗാബോക്​ മണ്ഡലത്തിൽ നിന്നും തനിക്ക്​ വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്​. ഞങ്ങൾ കായികബലത്തിലും പണത്തി​​െൻറ കരുത്തിലും വിശ്വസിക്കുന്നില്ലെന്നും ഇറോം ശർമ്മിള പ്രതികരിച്ചു.

ഇറോം ശർമ്മിളയുടെ പാർട്ടിയിൽ നിന്നും മൂന്ന്​ സ്ഥാനാർഥികളാണ്​ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്​. ഖൻഗാബോകിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായാണ്​ ഇറോം മത്സരിക്കുന്നത്​. ഇവിടെ മാർച്ച്​ എട്ടിനാണ്​ വോ​െട്ടടുപ്പ്​.

Tags:    
News Summary - Irom Chanu Sharmila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.