മഹാരാഷ്​ട്രയിൽ നേരിയ ഭൂചലനം; ഒാടുന്നതിനിടെ വീണ്​ പരിക്കേറ്റ്​ രണ്ട്​ വയസുകാരി മരിച്ചു

പാൽഘട്ട്​: മഹരാഷ്​ട്രയിലുണ്ടായ നേരിയ ഭൂചലനത്തെ തുടർന്ന്​ ആളുകൾ ഭയന്ന്​ ഒാടുന്നതിനിടെ വീണ്​ പരിക്കേറ്റ രണ്ട ്​ വയസുകാരി മരിച്ചു.

മഹാരാഷ്​ട്രയിലെ പാൽഘട്ടിലാണ്​ സംഭവം. റിക്​ടർ സ്​കെയിലിൽ മൂന്നു മുതൽ 4.1 വരെ രേഖപ്പെടുത്തിയ നിരവധി ചെറു കമ്പനങ്ങളാണ്​ വെള്ളിയാഴ്​ച പാൽഘട്ടിലുണ്ടായത്​​.

കമ്പനമുണ്ടായതോടെ ഭയന്ന നാട്ടുകാർ വീടുവിട്ട്​ ഇറങ്ങി ഒാടുകയായിരുന്നു. അതിനിടെ വീണുപോയ രണ്ട്​ വയസുകാരിയാണ്​ തലക്ക്​ ഗുരുത പരിക്കേറ്റതിനെ തുടർന്ന്​ മരിച്ചത്​.

Tags:    
News Summary - irl, 2, Dies After Falling Amid Earthquake Fear - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.