സാങ്കേതിക തകരാർ: റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തടസപ്പെട്ടു

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തടസപ്പെട്ടു. വെബ് സൈറ്റ്, ആപ്പ് എന്നിവ വഴിയുള്ള ടിക്കറ്റ് ബുക്കിങ് ആണ് തടസപ്പെട്ടത്.

അതേസമയം, ആമസോൺ, മേക്ക്‌മൈട്രിപ്പ് തുടങ്ങിയ മറ്റ് ബി2സി പ്ലെയറുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഐ.ആർ.സി.ടി.സി ട്വീറ്റ് ചെയ്തു. സാധാരണ പോലെ റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

സാങ്കേതിക തകരാർ ഉച്ചക്ക് രണ്ടരയോടെ പരിഹരിച്ചു. യാത്രക്കാരുടെ തിരിക്ക് മുൻകൂട്ടി കണ്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ രണ്ട് പുതിയ റിസർവേഷൻ കൗണ്ടറുകൾ കൂടി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു. ഒഖ് ല, നിസാമുദ്ദീൻ, ഷഹ്ദാര, സരോജിനി നഗർ സ്റ്റേഷനുകളിലും ഓരോ കൗണ്ടറുകൾ തുറക്കും.



Tags:    
News Summary - IRCTC ticketing services currently unavailable due to technical reasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.